സ്റ്റോക്ക്ഹോം: 1956 ന് ശേഷം ഇതാദ്യമായി നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി. കൊവിഡ് മൂലമാണ് സംഘാടകർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. 1956ൽ ഹംഗറിയിൽ സോവിയറ്റ് യൂണിയൻ നടത്തിയ ആക്രമണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം മൂലം വിരുന്ന് റദ്ദാക്കിയിരുന്നു. ഇതിന് മുൻപ്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടക്കുന്ന സമയത്തും വിരുന്ന് റദ്ദാക്കിയിട്ടുണ്ട്. ഈ വർഷത്തെ പുരസ്കാര ജോതാക്കളെ പ്രഖ്യാപിക്കുമെങ്കിലും , സാധാരണയായി ഡിസംബർ 10 ന് നടക്കേണ്ട പുരസ്കാര വിരുന്ന് നടക്കില്ല. പുരസ്കാരം സംബന്ധിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങളും nobelprize.org ലൂടെ പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം.