ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. നേരത്തെ ജൂലായ് 31 വരെയാണ് ഇത് ഏർപ്പെടുത്തിയിരുന്നത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് കാലാവധി നീട്ടിയത്.
മാർച്ച് മുതൽ രാജ്യത്തെ ഐടി മേഖലയിലെ 43 ലക്ഷത്തോളം ജീവനക്കാരിൽ 90 ശതമാനത്തിലേറെ പേരും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം കാലയളവ് നീട്ടിയ കേന്ദ്രസർക്കാർ തീരുമാനത്തെ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി. നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |