തിരുവനന്തപുരം: മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾ 14 ദിവസം ക്വാറൻൈറനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അറ്റാച്ച്ഡ് ബാത്ത് റൂമും വായു സഞ്ചാരവുമുള്ള ഒരു മുറിയിൽ ഒരാൾ മാത്രമേ പാടുള്ളൂവെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. തൊഴിലാളികൾക്കും അവരെ കൊണ്ടുവരുന്നവർക്കുമാണ് നിർദ്ദേശം.
ഇത് ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
തൊഴിലുടമയോ ഏജന്റോ തൊഴിലാളികളുടെ വിവരങ്ങൾ ആരോഗ്യ, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കണം.
മാർഗ നിർദേശങ്ങൾ
#സ്വയം എത്തുന്ന തൊഴിലാളികൾ 1056, 0471 2552056 എന്ന നമ്പരുകളിൽ അറിയിക്കണം
#14 ദിവസംഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം
#തൊഴിലുടമകളോ, ഏജന്റോ ഇവർക്ക് ഭക്ഷണവും, താമസ സൗകര്യവും ഏർപ്പെടുത്തണം
#വിവരം അതത് പ്രദേശത്തെ സർക്കാർ ആശുപത്രിയിലോ, ജില്ലാ മെഡിക്കൽ ഓഫീസിലോ അറിയിക്കണം
#മാസ്‌ക്ക് ധരിക്കണം. സമ്പർക്കം ഒഴിവാക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകണം
#കേരളത്തിലെത്തുന്ന ദിവസം കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തും
#പോസിറ്റീവാകുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റും
#ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 14 ദിവസം കർശനമായും ഒരു മുറിയിൽ സ്വയം നിരീക്ഷണം
#ചെലവ് തൊഴിലുടമകളോ, ഏജന്റോ,തൊഴിലാളികളോ വഹിക്കണം
#വീണ്ടും രോഗ ലക്ഷണം പ്രകടമായാൽ ഉടൻ ദിശ ഹെൽപ് ലൈനുമായി ബന്ധപ്പെടണം.
#തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |