തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവിനാവുന്നില്ലെന്നും, വിമർശിക്കുന്നവർ രോഗത്തിന്റെ സങ്കീർണതകൾ കൂടി മനസിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് രോഗമുക്തി നിരക്കിൽ സംസ്ഥാനം പിറകിലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എവിടെയൊക്കെ പിറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടർന്നും നടക്കട്ടെ. എന്നാൽ, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന വ്യഗ്രതയിൽ, പ്രതിപക്ഷ നേതാവിന് നമ്മുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാനാവില്ല. കേരളത്തിന്റെ ഡിസ്ചാർജ് നയം ദേശീയ നയത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |