പൊന്നാനി: കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പൊന്നാനി നഗരസഭയ്ക്ക് ഇന്നും നാളെയും നിർണ്ണായകം. കൊവിഡ് വ്യാപനത്തിന്റെ തോതറിയാനുള്ള രണ്ടാംഘട്ട ആന്റിജെൻ ടെസ്റ്റ് ഈ രണ്ടു ദിവസങ്ങളിൽ നടക്കും. പരിശോധനയിലെ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൊവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാവുക. ഒന്നാം ഘട്ട പരിശോധനയിൽ 113 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നഗരസഭയിലെ 51 വാർഡുകളിലായി 2344 പരിശോധനകളാണ് നടത്തിയത്.
എടപ്പാളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കിൽ വ്യാപകമായി ആന്റിജെൻ പരിശോധന ആരംഭിച്ചത്. താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 8808 പരിശോധനകളാണ് നടത്തിയത്. 129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 113 പേരും പൊന്നാനി നഗരസഭയിൽ നിന്നായിരുന്നു. തുടർന്ന് കഴിഞ്ഞ 13ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാൾക്ക് മാത്രമാണ് പൊന്നാനി നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണിത്. ആശുപത്രിയിൽ പരിശോധന നടത്തിയ മറ്റു 75 പേരുടെയും ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ 51 വാർഡുകളിൽ നടന്ന റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവേയിൽ ശാസ്ത്രീയമായി തിരഞ്ഞെടുത്ത 700 പേർക്കാണ് രണ്ടാം ഘട്ട ആന്റിജെൻ പരിശോധന നടത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാക്കിയവരാണിവർ. പരിശോധനാഫലം ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിൽ ഒന്നാം ഘട്ട ആന്റിജെൻ പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. ആശങ്ക നിലനിന്നിരുന്ന എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ ആശ്വാസകരമായ സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ട്. മറ്റു പഞ്ചായത്തുകളിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകാത്തതിനാൽ ആദ്യ ഘട്ട പരിശോധന മാത്രമാണുണ്ടായത്.
പൊന്നാനി നഗരസഭയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലുമായി നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനം ഇന്നത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.വരെ മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |