തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദേശി ചെല്ലപ്പന് രോഗം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ഇന്നലെയാണ് ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്.
ന്യൂമോണിയ ബാധിച്ച് മരിച്ച തലശ്ശേരി സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലെ ബത്തേരിയിൽ വച്ചാണ് തലശ്ശേരി സ്വദേശി ലൈല മരിച്ചത്. 62 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 58 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |