കോഴിക്കോട്: ജില്ലയിൽ ഇന്നലെ 57 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 43 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ.
കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പോസിറ്റീവായവരിൽ ആറുപേർ വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും. അഞ്ച് പേരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലായിരുന്ന കുറ്റ്യാടി കാര്യപ്പറമ്പത്ത് തളിക്കര തളിയിൽ ബഷീർ (53), കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി ഷാഹിദ (53) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പിന്നീട് ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ സ്രവ പരിശോധനയിൽ പോസിറ്റാവായതിനെ തുടർന്ന് ബഷീറിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ 25ന് വൈകുന്നേരമായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് നേരത്തെ മരിച്ച റുഖിയാബിയുടെ മകളാണ് ഷഹീദ. അസുഖബാധിതയായതിനെ തുടർന്ന് വീട്ടിൽ കിടപ്പിലായ ഇവർ 25നാണ് മരിച്ചത്.
പോസിറ്റീവായവർ
@ വിദേശത്ത് നിന്ന് എത്തിയവർ
1. കോഴിക്കോട് കോർപ്പറേഷൻ സ്വദേശി (29)
2. പേരാമ്പ്ര സ്വദേശി (32)
3. തിരുവമ്പാടി സ്വദേശി (26)
4. കായക്കൊടി സ്വദേശി (32)
5 & 6. മരുതോങ്കര സ്വദേശികൾ (52, 45)
@ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
1. തൂണേരി സ്വദേശി (30)
2. കൂത്താളി സ്വദേശി (35)
3. കുന്ദമംഗലം സ്വദേശി (54)
@ സമ്പർക്കം വഴി
1. കോഴിക്കോട് കോർപ്പറേഷൻ - 22
പുരുഷന്മാർ 5 (55,47,37,53,21)
സ്ത്രീകൾ 10 (26,42,50,50,73,22,20,73,22,45)
ആൺകുട്ടികൾ 2 (14,9)
പെൺകുട്ടികൾ 4 (6,17,12,2)
2. വടകര - 5
പുരുഷൻ 1 (18)
സ്ത്രീകൾ 1 (38)
ആൺകുട്ടികൾ 3 (5,12,13)
3. ചെക്യാട് - 9
പുരുഷന്മാർ 2 (25,22)
സ്ത്രീകൾ 3 (48,28,76)
പെൺകുട്ടികൾ 4 (3,9,1,1)
4. ഏറാമല - 3
പുരുഷന്മാർ 2 (25,30)
ആൺകുട്ടി 1 (1)
5. അഴിയൂർ 1 സ്ത്രീ (23)
6. ചോറോട് 1 പുരുഷൻ (21)
7. കക്കോടി 1 പെൺകുട്ടി (15)
8. ഒഞ്ചിയം 1 സ്ത്രീ (53)
@ ഉറവിടം വ്യക്തമല്ലാത്തവർ
1. ബേപ്പൂർ സ്വദേശി (53)
2. കടലുണ്ടി സ്വദേശി (42)
3. കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി (80)
4. ഓമശ്ശേരി സ്വദേശി (61)
5. മരുതോങ്കര സ്വദേശി (49)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |