കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ സ്വകാര്യ വാഹനങ്ങൾക്ക് ഇന്നു രാവിലെ 6 മുതൽ നിയന്ത്രണം. ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങണം. ഇരട്ട അക്കങ്ങളിലും പൂജ്യത്തിലും അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ. ഞായറാഴ്ച അടിയന്തര ആവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ ഉപയോഗിക്കുക. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ജില്ലയിലൂടെ കടന്നുപോകുന്ന മറ്റ് ജില്ലയിലെ വാഹനങ്ങൾക്കും ഇവിടെ നിന്നു മറ്റു ജില്ലകളിലേക്ക് പോകുന്നവർക്കും നിയന്ത്രണങ്ങളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |