ഏറെക്കാലം മുമ്പുവരെ ഇന്ത്യൻ ഇടത്തരം കുടുംബങ്ങളുടെ യാത്രകളിലെ പ്രിയ തോഴനായിരുന്നു വെസ്‌പ. ഒരിടവേളയ്ക്ക് ശേഷം, പഴയ ക്ളാസിക് ടച്ച് നിലനിറുത്തിയുള്ള ആധുനിക രൂപകല്‌പനയുമായി പിയാജിയോയുടെ തേരിലേറി വെസ്‌പ വീണ്ടും ഇന്ത്യയിലെത്തി. വെസ്‌പയുടെ വി.എക്‌സ്.എൽ, എസ്.എക്‌സ്.എൽ എന്നീ ഫേസ്‌ലിഫ്‌റ്റുകൾ കഴിഞ്ഞദിവസം വെസ്‌പ വിപണയിലെത്തിച്ചു.
ഇരുപതിപ്പുകൾക്കും 125 സി.സി., 150 സി.സി വേരിയന്റുകളുണ്ട്. പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്ര്, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, യു.എസ്.ബി ചാർജിംഗ് പോർട്ട് എന്നിങ്ങനെ ഒട്ടേറെ പുത്തൻ ചേരുവകളുമുണ്ട്. ഡിസ്‌ക് ബ്രേക്ക്, ഡിജിറ്റൽ ക്ളസ്‌റ്റർ എന്നിവയടങ്ങിയ ഏപ്രിലിയ സ്‌റ്രോം സ്‌പോർട്ടീ സ്‌കൂട്ടറും പിയാജിയോ വിപണിലിറക്കിയിട്ടുണ്ട്. 12 ഇഞ്ച് ബ്ളാക്ക് അലോയ് വീലുകളോടെ, ക്രോസ്-ഓവർ ലുക്കാണ് സ്‌റ്രോമിനുള്ളത്. 125 സി.സിയാണ് എൻജിൻ.
വെസ്‌പ ഫേസ്‌ലിറ്ര് വില
(എക്‌സ്‌ഷോറൂം)
വെസ്‌പ VXL 150: ₹1.22L
വെസ്‌പ SXL 150 : ₹1.27L
വെസ്‌പ VXL 125: ₹1.10L
വെസ്‌പ SXL 125 : ₹1.14L
ഏപ്രിലിയ സ്‌റ്രോം 125
₹85,431
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |