കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിൽ അരുന്ധതി റോയിയുടെ 'കം സെപ്തംബർ' എന്ന ദേശവിരുദ്ധലേഖനം ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് ആരോപിക്കുന്ന ലേഖനം ഉടൻ പിൻവലിക്കണം. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന വാദമുയർത്തുന്ന ലേഖനം നമ്മുടെ ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തുകയാണ്. ഇന്ത്യയുടെ ആണവ പരീക്ഷണത്തെയും ചോദ്യം ചെയ്യുകയാണ് ഇതിൽ. ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടപ്പാക്കുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്റെ ലക്ഷ്യം കാമ്പസുകളെ മതത്തിന്റെ പേരിൽ വിഭജിക്കുക എന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അൽക്വയ്ദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |