തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്താകെ 1067 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 1074 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5175 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റർ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 50, 30, 12
തിരുവനന്തപുരം റൂറൽ - 201, 177, 28
കൊല്ലം സിറ്റി - 38, 38, 8
കൊല്ലം റൂറൽ - 131, 140, 105
പത്തനംതിട്ട - 34, 40, 4
ആലപ്പുഴ- 63, 29, 7
കോട്ടയം - 20, 20, 2
ഇടുക്കി - 24, 6, 1
എറണാകുളം സിറ്റി - 37, 32, 3
എറണാകുളം റൂറൽ - 82, 53, 12
തൃശൂർ സിറ്റി - 42, 89, 15
തൃശൂർ റൂറൽ - 73, 79, 25
പാലക്കാട് - 36, 79, 4
മലപ്പുറം - 11, 26, 2
കോഴിക്കോട് സിറ്റി - 91, 91, 60
കോഴിക്കോട് റൂറൽ - 73, 98, 32
വയനാട് - 40, 3, 10
കണ്ണൂർ - 11, 12, 0
കാസർകോട്- 10, 32, 2
29 പുതിയ ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം- നന്ദിയോട് (4,12),കാട്ടാക്കട(16),വെങ്ങാനൂർ (9),
കോഴിക്കോട്- കോടഞ്ചേരി(എല്ലാ വാർഡുകളും),രാമനാട്ടുകര മുൻസിപ്പാലിറ്റി(14),ഉണ്ണികുളം(1,14,23),കായക്കോടി (7),തിക്കോടി (7),പയ്യോളി മുൻസിപ്പാലിറ്റി (31),തൃശൂർ- വലപ്പാട് (13),എടത്തുരത്തി(9),കൈപ്പമംഗലം(12), മാള(7,8,9,10,11,14,15,17,20),കടപ്പുറം(6,7,10),ഇടുക്കി- വാത്തിക്കുടി (2,3),കാമാക്ഷി (10,11,12),കട്ടപ്പന മുൻസിപ്പാലിറ്റി (15,16),എറണാകുളം- നെല്ലിക്കുഴി(എല്ലാ വാർഡുകളും),കുട്ടമ്പുഴ (4,5),ഏഴിക്കര (8,9),കണ്ണൂർ- കുറ്റിയാട്ടൂർ (11), അയ്യൻകുന്ന് (14),മുഴുക്കുന്ന് (2),ആലപ്പുഴ- പുറക്കാട് (18),പുന്നപ്ര നോർത്ത് (16),നീലംപേരൂർ(1,2,3,4),മലപ്പുറം - പള്ളിക്കൽ (3,7,8,9,10,11,12,13,15),പത്തനംതിട്ട- ഇരവിപേരൂർ(6),കോട്ടയം- കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ആകെ 494 ഹോട്ട്സ്പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |