തിരുവനന്തപുരം: കൊവിഡ് മൂലം സ്‌കൂളുകൾ തുറക്കാൻ സാധിക്കാത്തതിനാലും ആറാം പ്രവൃത്തിദിന, വിദ്യാർത്ഥി കണക്കെടുപ്പ് നടക്കാത്തതിനാലും തസ്തിക നിർണയം സാദ്ധ്യമാകുംവരെ അദ്ധ്യാപർക്ക് ശമ്പളം തുടർന്നും നൽകാൻ സർക്കാർ ഉത്തരവായി. നിയമനാംഗീകാരത്തോടെ തുടരുന്ന അദ്ധ്യാപകർക്ക് തസ്തിക നിർണയം വരെ ശമ്പളം ലഭിക്കും. പുതിയ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം സംബന്ധിച്ച വിഷയം സർക്കാർ പരിശോധിക്കുകയാണെന്നും തീരുമാനമായാൽ കെ.ഇ.ആർ ഭേദഗതി പരിഗണിക്കുമെന്നും ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |