തിരുവനന്തപുരം: കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ (ടയർ 1) അഭിമുഖീകരിക്കാൻ കഴിയാതിരുന്നവർക്ക് ഒക്ടോബർ 12- 16 വരെയും 19- 21 വരെയും 26നും പരീക്ഷ നടത്തും.
2019ലെ ജൂനിയർ എൻജിനീയർ (സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ക്വാണ്ടിറ്റേറ്റിവ് സർവേയിംഗ് ആൻഡ് കോൺട്രാക്ട്സ്) പരീക്ഷ ഒക്ടോബർ 27- 30 വരെ നടക്കും.
കമ്പൈൻഡ് ഗ്രാഡ്വറ്റ് ലെവൽ (ടയർ 2) പരീക്ഷ നവംബർ 2- 5 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 2020ലെ എട്ടാം ഘട്ട സെലക്ഷൻ തസ്തികകളിലേക്ക് പരീക്ഷ നവംബർ 6,9,10 തീയതികളിൽ നടക്കും.
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ നവംബർ 16- 18 വരെയാണ്.
ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ,ജൂനിയർ ട്രാൻസ്‌ലേറ്റർ,സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ,ഹിന്ദി പ്രധ്യാപക് പരീക്ഷ നവംബർ 19ന് നടക്കും. സബ് ഇൻസ്പെക്ടേഴ്സ് (ഡൽഹി പൊലീസ്) സി.എ.പി.എഫ് പരീക്ഷ നവംബർ 23- 26 വരെ നടക്കും.
കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) ഡൽഹി പൊലീസ് പരീക്ഷ നവംബർ 27,30,ഡിസംബർ 1-3 വരെയും ഡിസംബർ 7- 11 വരെയും ഡിസംബർ 14നും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |