ഹൈദരാബാദ്: മുപ്പത്തിമൂന്ന് വർഷത്തെ പരാജയങ്ങൾക്കൊടുവിൽ എസ്.എസ്.എൽ.സി പാസായി അമ്പത്തിയൊന്നുകാരൻ. തെലുങ്കാനയിലെ മുഹമ്മദ് നൂറുദ്ദീൻ എന്നയാളാണ് പത്താം തരം പാസായിരിക്കുന്നത്. ഇംഗ്ലീഷിൽ ദുർബലനായതിനാൽ നൂറുദ്ദീൻ നിരന്തരം എസ്.എസ്എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടു.
എന്നിരുന്നാലും, ഈ വർഷം തെലങ്കാന സർക്കാർ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരീക്ഷകളില്ലാതെ പാസാക്കാൻ തീരുമാനിച്ചതോടെയാണ് ഇദ്ദേഹം പാസായത്.'എന്നെ സഹായിക്കാനോ ട്യൂഷൻ നൽകാനോ ആരുമില്ലാത്തതിനാൽ ഞാൻ ഇംഗ്ലീഷിൽ ദുർബലനായിരുന്നു. പക്ഷേ, എന്റെ സഹോദരന്റെയും സഹോദരിയുടെയും പിന്തുണയോടെയാണ് ഞാൻ പഠിച്ചത്. 33 വർഷമായി ഞാൻ സ്ഥിരമായി പരീക്ഷകളിൽ പരാജയപ്പെട്ടു, പക്ഷേ എല്ലാ വർഷവും ഞാൻ പരീക്ഷകൾക്ക് അപേക്ഷിച്ചു. ഒരു സെക്യൂരിറ്റി ഗാർഡിന്റെ ജോലി കിട്ടാൻ പത്താം ക്ലാസ് റിസൽട്ട് നൽകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഭാഗ്യവശാൽ, പത്താം ക്ലാസ് ഫലങ്ങൾ കാണിക്കാതെ എനിക്ക് ജോലി ലഭിച്ചു. ഞാൻ 1989 ൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ എനിക്ക് 7,000 രൂപ ശമ്പളം ലഭിക്കുന്നു. നാല് മക്കളുണ്ട്.'-അദ്ദേഹം പറഞ്ഞു.
'കൊവിഡ്19 കാരണം സർക്കാർ ഇളവ് നൽകിയതിനാൽ ഞാൻ ഈ വർഷം പാസായി. ഞാൻ പഠനം തുടരും. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കും. എനിക്ക് നല്ല ജോലി വേണം. വിദ്യാസമ്പന്നർ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
Telangana:Mohammad Noorudin,a 51-year-old man from Hyderabad has cleared his Class 10 examination after 33 yrs. He says,"I have been appearing for exams since 1987 as I am weak in English I couldn't pass. I passed this year as govt has given exemption due to #COVID19." pic.twitter.com/OUfrwdi4FO
— ANI (@ANI) July 30, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |