തിരുവനന്തപുരം: കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് വനം മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തിലായി. കൊല്ലത്ത് കൊവിഡ്ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മന്ത്രിയുടെ ഗൺമാനും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. കൊവിഡ് രോഗിയുമായി മന്ത്രിക്ക് അടുത്ത സമ്പർക്കം ഉണ്ടായിട്ടില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് മന്ത്രിയുമായി ബന്ധപെട്ട വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |