
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതെങ്ങനെ എന്ന് പരിശോധിക്കാൻ സിപിഎം, സിപിഐ യോഗങ്ങൾ ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. സിപിഐയുടെ സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങൾ ചേരും.
ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പത്ത് വർഷത്തെ ഭരണനേട്ടങ്ങളും, വികസനപ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികൾ മുന്നിൽനിർത്തിയുള്ള പ്രചരണവുമൊന്നും ജനങ്ങളുടെയടുത്ത് ഏശിയില്ല എന്ന് പൊതുവെ ഇടത്‌പാർട്ടികൾ കരുതുന്നു.
ജില്ലകളിൽ നിന്നുള്ള വോട്ടുകണക്കുകൾ ചേർത്തുവച്ച് പരിശോധന ഇന്നത്തെ യോഗങ്ങളിലുണ്ടാകും. താഴെത്തട്ടിൽ സംഘടന വേണ്ടരീതിയിൽ പ്രവർത്തിച്ചില്ല എന്ന് സിപിഐ വിലയിരുത്തലുണ്ട്. സർക്കാരിന് ജനപിന്തുണ കാര്യമായി കുറയുന്നു എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. തിരുത്തലുകൾ വേണ്ടതെന്തെന്ന് അറിയിക്കാൻ അണികളോട് പാർട്ടി നിർദ്ദേശമുണ്ട്. ഇമെയിലായോ കത്തായോ അറിയിക്കാം. പൊതുജനങ്ങൾക്കും വിവരം അറിയിക്കാം.
ഇന്നത്തെ യോഗശേഷം നാളെ എൽഡിഎഫ് യോഗം ചേരും. അതേസമയം വിജയം ചർച്ചചെയ്യാൻ കെപിസിസി, യുഡിഎഫ് യോഗങ്ങൾ ഈ ആഴ്‌ചതന്നെ ചേരും. ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം രണ്ട് ദിവസത്തിനകം ചേരുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |