തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചില പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ കേസ് ഈ മാസം 7ന് പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ സംസ്ഥാനം പ്രഗഗ്ഭരായ അഭിഭാഷകരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും, പൊതു കാഴ്ചപ്പാടും നയസമീപനവും രൂപപ്പെടുത്തുന്നതിനുമായി സർവക്ഷിയോഗം വിളിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മലയോര കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്ന വിധത്തിൽ കൃഷി, തോട്ടം പ്രദേശങ്ങളേയും, ജനവാസമേഖലകളേയും പരിസ്ഥിതിലോല ഭൂവിഭാഗത്തിൽ നിന്ന് ഒഴിവാക്കിയുള്ള സമഗ്ര റിപ്പോർട്ടാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കേന്ദ്രസർക്കാരിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമനടപടികൾ പുരോഗമിക്കുന്നതിനിടെ കേസിനെ ആശങ്കയോടെയാണ് ഇടുക്കി ഉൾപ്പടെയുള്ള മലയോര ജില്ലക്കാർ കാണുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |