തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് മാത്രം 205 പേർക്കാണ് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. 192 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നത്. ഏതാനും ആഴ്ചകളായി ജില്ലയിലെ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്.
ജില്ലയിൽ കൊവിഡ് രോഗം മൂലം ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം നിലവിൽ 3500 കടക്കുകയാണെന്ന് സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് സൂചിപ്പിക്കുന്നു. ഇന്നലെ തിരുവനന്തപുരത്തെ രോഗികളുടെ എണ്ണം 400ന് അടുത്ത് എത്തിയിരുന്നു എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.
സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 801 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്നവർ 55 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 85 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഹെൽത്ത് വർക്കർമാർ 15 ആണ്.
കെ.എസ്.സി 6. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 40 ആണ്. രോഗമുക്തിയുണ്ടായവരുടെ എണ്ണം 815 ആണ്. സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശി ക്ളീറ്റസ്(68) ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |