ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യെദിയൂരപ്പയെ പ്രവേശിപ്പിച്ച മണിപ്പാൽ ആശുപത്രിയിൽ തന്നെയാണ് സിദ്ധരാമയ്യയും ചികിത്സയിലുള്ളത്. ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ജൂലായ് 30ന് സിദ്ധരാമയ്യയുടെ 'മീറ്റ് ദ പ്രസ്" പരിപാടിയിൽ പങ്കെടുത്ത മൈസുരു ജില്ലാ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫീസ് അടച്ചു. സിദ്ധരാമയ്യയുടെ വസതിയും അടച്ചിട്ടുണ്ട്.
കർണാടകയിലെ സാഗർ മണ്ഡലത്തിലെ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്. ഹാലപ്പയ്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിമാരടക്കമുള്ളവരുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |