തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പിനെതിരെ വിശ്വാസവഞ്ചന കുറ്റത്തിന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. കരാർ കമ്പനിയായ മേഘ ട്രേഡിംഗ് കോർപറേഷന്റെ പരാതിയിലാണ് കേസ്. അദാനി വിഴിഞ്ഞം പ്രോജക്ട് ഉടമ കരൺ അദാനി ഉൾപ്പെടെ പ്രതി ചേർത്ത എട്ടു പേരും സെപ്തംബർ 25ന് ഹാജരാകണം. തുറമുഖ നിർമ്മാണത്തിന് പാറ നൽകുന്നതിനാണ് മേഘ ട്രേഡിംഗ് കോർപറേഷന് കരാർ നൽകിയത്. എന്നാൽ കാരണം കൂടാതെ കരാർ റദ്ദാക്കിയത് വഴി 22 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഹർജിയിൽ ആരോപിക്കുന്നു.