1. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 32 സെക്കന്റ് മാത്രം ദൈര്‍ഘ്യം ഉള്ള മുഹൂര്‍ത്തത്തില്‍ ആണ് പ്രധാനമന്ത്രി രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. 12.30 ന് ആരംഭിച്ച ഭൂമിപൂജ രണ്ട് മണിവരെ നീളും. ക്ഷേത്ര ഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത തൈ നട്ടു. രാമ ക്ഷേത്ര സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ട്രസ്റ്റ് അംഗങ്ങളായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
2. 175 പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. ചടങ്ങില്‍ ക്ഷണിക്ക പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ. ഭൂമി പൂജയ്ക്ക് പിന്നാലെ നടത്തുന്ന അഭി സംബോധനയില്‍ അയോധ്യ വികസന പക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. അതിനിടെ, ഭൂമി പൂജയ്ക്ക് ആശംസകളും ആയി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ശ്രീരാമന്റെ അനുഗ്രഹത്താല്‍ രാജ്യത്തെ പട്ടിണിയും നിരക്ഷതയും മാറി എന്നും അരവിന്ദ് കെജരിവാള്‍. കാലങ്ങള്‍ ആയുള്ള സ്വപ്നമാണ് പൂവണിയുന്നത് എന്ന് യെദിയൂരപ്പ.
3. തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീല്‍ നിന്നാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ബിജുലാല്‍ പറഞ്ഞു. കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല. പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന് ആയിരുന്നു പൊലീസ് നിഗമനം. അതേസമയം ബിജുലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.
4. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ആണെന്ന് ആണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തം ആക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനം ആണ്. എന്നാല്‍ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനം ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. 5. അതേസമയം ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിന് ഉള്ളില്‍ 6,030 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് ബാധിതര്‍ 1,86,81,362 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവര്‍ധന. ജര്‍മ്മനിയില്‍ രോഗം രണ്ടാം വരവില്‍ ആണെന്ന് ഡോകേ്ടഴ്സ് യൂണിയന്‍ മേധാവി അഭിപ്രായപ്പെട്ടു. ഫ്രാന്‍സിലും കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാകും എന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ ശാസ്ത്ര കൗണ്‍സിലിന്റെ മുന്നറിയിപ്പ്. 6. അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. കേന്ദ്രം പുറത്തിക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം പ്രവര്‍ത്തനം. തീവ്ര നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്താനാനുമതി ഇല്ല. സ്ഥാപനങ്ങള്‍ക്ക് ഉള്ളില്‍ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താന്‍. ഉപകരണങ്ങളും ഇത് അനുസരിച്ച് സ്ഥാപിക്കണം. കൂടാതെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനത്തിന് എത്തുന്നവര്‍ക്കായി ഷിഫറ്റ് സമ്പ്രാദയം നടപ്പാക്കണം. സ്ഥാപനത്തിന് അകവും ഉപകരണങ്ങളും അണു വിമുക്തം ആക്കണം. ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും ആരോഗ്യസേതു ആപ്പും നിര്‍ബന്ധമാക്കിയിട്ട് ഉണ്ട്.അതേസമയം പരിശീലന സമയത്ത് മുഖാവരണം നിര്‍ബന്ധമല്ല 7. ലെബനന്‍ തലസ്ഥാനം ആയ ബെയ്റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണം 78 ആയി. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. തുറമുഖത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടി തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത് എന്ന് സര്‍ക്കാര്‍ പറയുന്നു. സ്‌ഫോടനാ അഘാതത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ എടുത്തെറിയ പെട്ടു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂത്തില്‍ ഉണ്ടായിരിക്കുന്നത്. 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിതെറിച്ചത് എന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 8. മതിയായ സുരക്ഷ ഇല്ലാതെ ആണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത് എന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും ലെബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബെയ്റൂത്തില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവും ആയി രംഗത്ത് എത്തി. ബെയ്റൂത്തിലേത് ആക്രമണം ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. ലെബനന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസില്‍ വെള്ളിയാഴ്ച കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കാന്‍ ഇരിക്കെ ഉണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതയും പരിശോധിക്കും എന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |