ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലുളള എസ്‌റ്റേർണോ പാർക്കിലെ ഒരു അപാർട്ടുമെന്റിലുളള വീടുകളിൽ താമസക്കാർക്ക് ഒരു ദിവസം ജോലിക്ക് പോകാനായില്ല. ഒരു കുഞ്ഞു ഭയങ്കരനായിരുന്നു. അവരെ തടഞ്ഞു നിർത്തിയത്.
മുതലകളുടെ വംശത്തിൽ പെട്ട കുഞ്ഞൊരു അലിഗേറ്ററാണ് സംഭവത്തിന് കാരണക്കാരൻ. അപാർട്ടുമെന്റിൽ നിന്ന് പുറത്തേക്ക് പോകേണ്ട ലിഫ്‌റ്റിനു മുന്നിലാണ് അലിഗേറ്റർ വന്നുപെട്ടത്. തീരെ ചെറിയതാണെങ്കിലും കുഴപ്പക്കാരനാണോ എന്ന ചിന്ത സ്ഥലത്തെ താമസക്കാരെ വല്ലാതെ പരിഭ്രമിപ്പിച്ചു.
സ്ഥലത്തെ അധികാരികളെ ഉടൻ തന്നെ അവർ വിവരം അറിയിച്ചു. വൈകാതെ അവരെത്തി ആ കുഞ്ഞൻ അലിഗേറ്ററിനെ കൊണ്ടുപോയി. ഫേസ്ബുക്കിൽ സംഭവത്തിന്റെ ചിത്രങ്ങൾ അധികൃതർ പോസ്‌റ്റ് ചെയ്യുകയുമുണ്ടായി. 1400ഓളം പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.550ഓളം പേർ പോസ്‌റ്റ് ഷെയർ ചെയ്‌തിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |