തിരുവനന്തപുരം : ശക്തമായ കാറ്റിൽ മരംവീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. ഉഴമലയ്ക്കൽ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടിൽ അജയൻ (43) ആണ് മരിച്ചത്. നെടുമങ്ങാട് സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നുരാവിലെ എട്ടുമണിയോടെ ജോലിക്ക് പാേകുമ്പോഴായിരുന്നു അപകടം. ഉഴമലയ്ക്കൽ കാരനാട് മഞ്ചം മൂലവളവിൽ റോഡുവക്കിൽ നിന്ന ഉണങ്ങിയ ആഞ്ഞിലി മരം ബൈക്കിൽ വരികയായിരുന്ന അജയന്റെ മേൽ പതിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കവിത, രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |