ന്യൂഡൽഹി:അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് തത്സമയം ലോകമെങ്ങും കണ്ടത് നിരവധി ആളുകൾ.യു.കെ, യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകൾ ഇത് പ്രക്ഷേപണം ചെയ്തു. ഡി.എസ്.എൻ.ജി ഒ.ബി വാൻ എന്നിവയിലൂടെ പരിപാടി പൂർണമായും തത്സമയം സംപ്രേക്ഷണം ചെയ്തത് ദൂരദർശനാണ്. ഓൺലെെൻ സ്ട്രീമായ യുടൂബിലൂടെയും നിരവധി ആളുകളാണ് ശിലാസ്ഥാപന ചടങ്ങ് കണ്ടത്.
ദൂരദർശന്റെ കണക്കുകൾ പ്രകാരം യു.എസ്എ, യു.കെ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, സിംഗപ്പൂർ, ശ്രീലങ്ക മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചടങ്ങ് കണ്ടത്. രാജ്യത്തെ ഇരുനൂറോളം ചാനലുകളാണ് ശിലാസ്ഥാപന ചടങ്ങ് സംപ്രേക്ഷണം ചെയ്തത്.
ശ്രീരാമൻ ജനിച്ചുവെന്ന് കരുതപ്പെടുന്ന രാമജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിനുളള ശിലാസ്ഥാപന ചടങ്ങാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. ചടങ്ങിന് ശേഷം നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാമക്ഷേത്ര നിർമാണത്തിന്റെ തറക്കല്ലിടീൽ പടക്കം പൊട്ടിച്ചു ദീപങ്ങൾ കൊളുത്തിയും യു.പിയിലെ വിശ്വസികൾ ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |