ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷവും മരണം 41,000വും കടന്നു. പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ ഏഴാംദിവസവും അരലക്ഷം കടന്നു. ഒരാഴ്ചയ്ക്കിടെ 4.31 ലക്ഷം പുതിയ രോഗികളാണ് രാജ്യത്തുണ്ടായത്. 5000 ലേറെ മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രാജ്യത്തെ കൊവിഡ് മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയർന്നു.
♦ യു.പിയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ. ഇന്നലെ 4586 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 മരണവും റിപ്പോർട്ട് ചെയ്തു.
♦ ആന്ധ്രയിൽ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നു. ഇന്നലെ 10,328 പുതിയ രോഗികൾ.
♦ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.41 ലക്ഷം. പുതുതായി 1299 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15 മരണവും റിപ്പോർട്ട് ചെയ്തു.
♦ തെലങ്കാനയിൽ 2092 പുതിയ രോഗികൾ, 13 മരണം
♦ ബീഹാറിൽ 3416 പുതിയ രോഗികൾ, 19 മരണം
♦ ഒഡിഷയിൽ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. 1699 പുതിയ രോഗികളും 11 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.
♦ മഹാരാഷ്ട്രയിലെ നാഗ്പുരിൽ രണ്ടു പൊലീസുകാർ കൊവിഡ് ബാധിച്ച് മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |