തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ ശ്രീകണ്‌ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാർ നായരുടെയും രത്‌നമ്മയുടെയും മകൻ ശ്രീകാന്ത് .എസ് (32) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജൂലായ് 31 രാത്രി 11 മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിലായിരുന്നു അപകടം. നിറുത്തിയിട്ടിരുന്ന ലോറിയിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ ശ്രീകാന്ത് ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. നാലു വർഷമായി സുപ്രഭാതത്തിൽ ഫോട്ടോഗ്രാഫറാണ്. മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 2014ൽ തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോട്ടോ ജേർണലിസം കോഴ്‌സിന്റെ ആദ്യബാച്ചിലാണ് കോഴ്‌സ് പൂർത്തിയാക്കിയത്. ഭാര്യ രമ്യ (വർക്കല നഗരസഭ താത്കാലിക ജീവനക്കാരി), മകൻ : അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |