പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിലൂടെ അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 14 വിദ്യാർത്ഥികൾക്ക് മികച്ച ജയം. ചിട്ടയായ ക്ളാസുകളും മികച്ച പരീക്ഷാ, അഭിമുഖ പരിശീലനവുമാണ് നേട്ടത്തിനു പിന്നിലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഡീനുമായ ഡോ. സിറിയക് തോമസും പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കനും പറഞ്ഞു. വിജയികളെ മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട് എന്നിവർ അഭിനന്ദിച്ചു.
പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്ര്യൂട്ടിലെ പരിശീലനം വഴി അഖിലേന്ത്യാ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ (അഖിലേന്ത്യാ റാങ്ക് ബ്രായ്‌ക്കറ്റിൽ): വീണ എസ്. സുധൻ (124), ആർ.വി. റുമൈസാ ഫാത്തിമ (185), ഉത്തര മേരി റെജി (217), മാത്യൂസ് മാത്യു (233), അനു ജോഷി (264), പി. നിഥിൻ രാജ് (319), സി. അർജുൻ (349), ഐ. ആഷിക് അലി (367), സി. ഷഹീൻ (396), കെ.എം. ഷിയാസ് (422), അരുൺ കെ. പവിത്രൻ (561), കെ. നിതിൻ (565), ജോൺ ജോർജ് ഡിക്കോത്തോ (614), ആർ. രാഹുൽ (803).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |