തിരുവനന്തപുരം: ആലുവയിൽ ആറു വയസുകാരിയെ ബന്ധുവായ യുവതി പീഡിപ്പിച്ചെന്ന പരാതിയിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. ആലുവ എടത്തല പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പരാതിക്കാർ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് കേസന്വേഷണം എടത്തല പൊലീസ് സ്റ്റേഷനിൽ നിന്ന് ഡിവൈഎസ്.പി ഓഫീസിലെ എസ്.ഐക്ക് നൽകിയിരുന്നുവെങ്കിലും ഇതുവരെ കുട്ടിയുടെ മൊഴിയെടുക്കുകയോ കേസിൽ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ, അംഗം കെ. നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവായി. കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കേസ് റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും പരാമർശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |