തിരുവനന്തപുരം: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിക്കും. പ്രത്യേക പൂജകളില്ല.
നിറപുത്തരിക്കായി 9ന് പുലർച്ചെ 4മണിക്ക് തുറക്കും.തുടർന്ന് നിർമ്മാല്യദർശനവും അഭിഷേകവും നടക്കും.മഹാഗണപതിഹോമത്തിന് ശേഷം മണ്ഡപത്തിൽ പൂജചെയ്ത നെൽകതിരുകൾ ശ്രീകോവിലിലേക്ക് പൂജയ്ക്കായി എടുക്കും.5.50നും 6.20നും മദ്ധ്യേ നിറപുത്തരിപൂജ നടക്കും. ദർശനം ഇല്ല.
ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് തുറക്കും. ചിങ്ങം ഒന്നായ 17 മുതൽ ഒരു വർഷത്തേക്ക് കണ്ഠരര് രാജീവരർക്കാണ് തന്ത്രിസ്ഥാനം.
ത്രിവേണി വെള്ളത്തിൽ
കനത്ത മഴയിൽ പമ്പ ത്രിവേണിയിൽ മണൽപ്പുറം വെള്ളത്തിലായി. ഇന്ന് വൈകിട്ട് നിറപുത്തിരി ചടങ്ങുകൾക്കായി ശബരിമല ക്ഷേത്രനട തുറക്കാനിരിക്കെയാണ് വെള്ളം കയറിയത്. വ്യാഴാഴ്ച വൈകിട്ട് പടിക്കെട്ട് വരെയായിരുന്നു വെള്ളം. വെള്ളിയാഴ്ച രാവിലെയോടെ മണൽപുറത്തേക്ക് കയറി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. നദിയിലൂടെ വലിയ മരങ്ങളും തടികളും ഒഴുകിവരുന്നുണ്ട്. മണൽപ്പുറത്തെ ഒരു കട ഒലിച്ചുപോയി. രാവിലെ ത്രിവേണി പാലത്തിലൂടെ വെള്ളം ഒഴുകിയെങ്കിലും ഉച്ചയോടെ പാലത്തിന്റെ ബീമിനു കീഴിലേക്ക് താഴ്ന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |