കൊവിഡ് ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുമ്പോൾ ഈ മഹാമാരി വരാത്ത ഒരിടം ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടാകുമോ? ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മൗറോ മൊറാണ്ടിയെന്നയാൾ. അങ്ങനെയൊരിടത്തെക്കുറിച്ച് പറഞ്ഞുതരാൻ മൗറയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്തെന്നാൽ കൊറോണ എത്താത്ത ആ സ്ഥലത്തെ താമസക്കാരനാണ് മൗറോ.
31 വർഷ കാലത്തോളം ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളാണ് 79 കാരൻ മൗറോ മൊറാണ്ടി. ഇറ്റലിയിലെ ഒരു ദ്വീപിലാണ് 1989 മുതൽ മൗറോയുടെ ജീവിതം. യാഥൃശ്ചികമായാണ് മൗറോ ഈ ദ്വീപിൽ എത്തിപ്പെടുന്നത്. ബോട്ടിന്റെ എൻജിൻ കേടായതിനായിരുന്നു മൗറോ ദ്വീപിലെത്തിപ്പെടാൻ കാരണം. എന്നാൽ, ദ്വീപിൽ എത്തപ്പെട്ടതോടെ മൗറോയ്ക്ക് തിരിച്ചു പോകാൻ തോന്നിയില്ല. ഇതിനിടെ തന്റെ ബോട്ടും വിറ്റു. പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ മൗറോയ്ക്ക് ആഗ്രഹമില്ല. ദ്വീപിലെ മനോഹരമായ സൂര്യോദയങ്ങളും അസ്തമയങ്ങളും കണ്ട് തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു.
ഇതിനിടയിൽ താൻ കാണുന്ന മനോഹര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാൻ മൗറോ തീരുമാനിച്ചു. തന്റെ ചിത്രങ്ങൾ ഫേസ് ബുക്കിലും, ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്ക് വയ്ക്കുന്നു ഈ 79 കാരൻ. 2016ൽ ദ്വീപ് സർക്കാർ എറ്റെടുത്ത് നാഷണൽ പാർക്കിന്റെ ഭാഗമാക്കി. സന്ദർശകർക്കായി സ്ഥാപിച്ച വൈ ഫൈ സൗകര്യമാണ് മൗറോ ഉപയോഗിക്കുന്നത്.
വൈദ്യുതിയോ, ഇന്റർനെറ്റോ ഒന്നും ആദ്യം ഇവിടെയുണ്ടായിരുന്നില്ല. പിന്നീട് സോളാർ ഉപയോഗിച്ച് വീട് വൈദ്യുതീകരിച്ചു. പിന്നാലെ ഇന്റർനെറ്റും എത്തി. കുറച്ച് നാൾ മുൻപ് വരെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഈ ദ്വീപ്. എന്നാൽ, ദ്വീപിലെത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം ആരും ഇപ്പോൾ വരുന്നില്ല. ബോട്ടുമാർഗമല്ലാതെ ഈ ദ്വീപിലേക്ക് മറ്റ് വഴികളില്ല. മൗറോയുടെ കുടുംബമെല്ലാം ഇറ്റലിയിലാണ്. അവരെക്കുറിച്ചുള്ള ആശങ്കയൊഴിച്ചാൽ ഈ കൊറോണ കാലത്തും മൗറോ സന്തോഷവാനാണ്. സ്വന്തം കുടുംബക്കോടും ലോകത്തോടും മൗറോയ്ക്ക് ഒന്നേ പറയാനുള്ളൂ ക്വാറന്റൈൻ മനോഹരമായ അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |