പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മൂഴിയാറിൽ ഒന്നും മൂന്നും ഷട്ടറുകൾ 30 സെന്റിമീറ്ററും രണ്ടാം ഷട്ടർ 50സെന്റിമീറ്ററും ഉയർത്തി.മണിയാറിൽ അഞ്ച് ഷട്ടറുകളും നാല് മീറ്റർ വരെ ഉയർത്തി. പമ്പയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.പമ്പാഡാമിൽ ജലനിരപ്പ് 83 ശതമാനം വരെയായി. 90ശതമാനം എത്തിയാൽ ഷട്ടറുകൾ തുറന്നേക്കും. കക്കി ഡാമിൽ ജലനിരപ്പ് 54 ശതമാനത്തിലാണ്.ഇന്നലെ മഴ കുറഞ്ഞതിനാൽ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പമ്പ മണപ്പുറത്തെയും വെള്ളം ഇറങ്ങി. കഴിഞ്ഞ ദിവസം മുങ്ങിയ റാന്നി, ഇട്ടിയപ്പാറ ടൗണുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞു. അതേസമയം, മണിയമലയാർ കരകവിഞ്ഞൊഴുകുന്നതിനാൽ മല്ലപ്പള്ളി ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |