കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇയാൾക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
ഇന്നലെ നാലുമരണമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ച ഉപ്പള സ്വദേശി വിനോദ്കുമാർ (41), ചൊവ്വാഴ്ച മരിച്ച കോഴിക്കോട് വെളളികുളങ്ങരയിൽ സുലേഖ (63), ബുധനാഴ്ച മരിച്ച കൊല്ലം സ്വദേശി ചെല്ലപ്പൻ (60),വ്യാഴാഴ്ച മരിച്ച ചേർത്തല സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.
1420 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1216 പേർ സമ്പർക്ക രോഗികളാണ്. 92പേരുടെ ഉറവിടം വ്യക്തമല്ല.1715പേരുടെ ഫലം നെഗറ്റീവായി. 30 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. തിരുവനന്തപുരം ജില്ലയിൽ 485പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |