കോഴിക്കോട്: ആഡംബര കാറിൽ കടത്തുകയായിരുന്ന രണ്ടു ലക്ഷം രൂപയുടെ ആറായിരം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിലായി. ഡി.സി.പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് അസി. കമ്മിഷണർ എ.ജെ ബാബുവിന്റെ ക്രൈം സ്‌ക്വാഡും നല്ലളം സി.ഐ സുരേഷ് കുമാറും ചേർന്ന് അരീക്കാട് നിന്നാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്. സംശയം തോന്നാതിരിക്കാനായിരുന്നു ആഡംബര കാർ ഉപയോഗിച്ചത്. പുതിയങ്ങാടി സ്വദേശികളായ സഫീർ, ഹാഷിം പുതിയങ്ങാടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ. അബ്ദുൾ റഹ്മാൻ, കെ.കെ രമേശ് ബാബു, സി.കെ സുജിത്ത്, നല്ലളം സ്റ്റേഷനിലെ എസ്.ഐ രഘുകുമാർ, അരുൺ ഘോഷ് എന്നിവരും ഉൾപ്പെടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |