മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യാ കേസിൽ ബിഹാർ പൊലീസ് കൂടുതൽ ശ്രദ്ധകാണിക്കേണ്ടെന്ന് ശിവസേന. കഴിഞ്ഞ കുറേക്കാലമായി സുശാന്ത് മുംബയ്ക്കാരനാണ്. അയാൾക്ക് ബിഹാർ ഒന്നും കൊടുത്തിട്ടില്ല. പേരും പ്രശസ്തിയും ഒക്കെ താരത്തിന് നൽകിയത് മുംബയ് ആണെന്നും ശിവസേനാ മുഖപത്രം സാമ്ന റിപ്പോർട്ട് ചെയ്യുന്നു.'സുശാന്ത് കഷ്ടപ്പെട്ട സമയത്തൊന്നും ബിഹാർ ഒന്നും ചെയ്തിട്ടില്ല. അന്ന് അയാളെ ചേർത്തുപിടിച്ചത് മുംബയ് ആണെന്നും' ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശിതമായി വിമർശിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.താരത്തിന്റെ കുടുംബം റിയ ചക്രബർത്തിക്കെതിരെ കേസ് നൽകിയപ്പോൾ മാത്രമാണ് ബിഹാർ പൊലീസ് ഇടപെട്ടത്. എന്നാൽ, മുംബയ് പൊലീസ് തുടക്കം മുതലുണ്ടായിരുന്നു. അന്വേഷണം മികച്ച രീതിയിൽ നടക്കണം. ബിഹാർ പൊലീസ് മേധാവി ഗുപ്തേശ്വർ പാണ്ഡെയെ വിമർശിക്കുന്നതിനൊപ്പം എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം വേണ്ടെന്നും ലേഖനത്തിൽ വിശദമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |