ബംഗളൂരൂ : ഓര്‍ഡറനുസരിച്ച് 45 മിനിട്ടിനുള്ളില്‍ പലവ്യഞ്ജനങ്ങള്‍ എത്തിക്കുന്ന പുതിയ സേവനവുമായി സ്വിഗ്ഗി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റെസ്റ്റാറന്റുകളില്‍ നിന്നുള്ള ഭക്ഷണ ഓര്‍ഡറുകള്‍ കുറഞ്ഞതോടെ പലവ്യഞ്ജന, മദ്യ വിതരണ രംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സ്വിഗ്ഗി.
ഇതിനായി പ്രത്യേക വെര്‍ച്വല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ സ്വിഗ്ഗി സ്ഥാപിച്ചേക്കും. 2,500ഓളം ഉത്പന്നങ്ങളുടെ വിതരണമാണ് സ്വിഗ്ഗി ആരംഭിക്കുന്നത്. ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ്, ഡന്‍സോ എന്നിവയ്ക്ക് ഒപ്പം പ്രധാന നഗരങ്ങളില്‍ സ്വിഗ്ഗി സേവനം നല്‍കും.
ഇന്‍സ്റ്റമാര്‍ട്ട് എന്ന വിഭാഗമാണ് ഇതിനായി ആരംഭിയ്ക്കുന്നത്. 200 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിലയന്‍സ് ജിയോമാര്‍ട്ടും അടുത്തിടെ വ്യക്തമാക്കിയിരുന്നു . ബംഗളൂരുവില്‍ മാത്രം 1,800-2,500 സ്‌ക്വയര്‍ ഫീറ്റോളം വരുന്ന 10ഓളം ഡാര്‍ക്ക് സ്റ്റോറുകള്‍ സ്വിഗ്ഗിക്കുണ്ട്. പ്രത്യേക സ്വിഗ്ഗി സ്റ്റോറുകളും കമ്പനി ആരംഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |