
മുംബൈ: ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ പുതിയ ലോഗോ ബ്രാൻഡ് അംബാസഡർ സച്ചിൻ ടെണ്ടുൽക്കറുടെ സാന്നിദ്ധ്യത്തിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജൂഡ് ഗോമസ് പുറത്തിറക്കി. പുതിയ തുടക്കങ്ങളെയും ശുഭാപ്തി വിശ്വാസത്തെയും പ്രതിനിധീകരിക്കുന്ന ലോഗോയിൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനെ സൂചിപ്പിക്കുന്ന രണ്ട് ഏകീകൃത ചാപങ്ങളാണുള്ളത്. 'ഹർ വാദ മുംകിൻ' ('എല്ലാ വാഗ്ദാനവും സാദ്ധ്യമാണ്') എന്ന ബ്രാൻഡ് വാഗ്ദാനത്തിലൂടെ, ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജൂഡ് ഗോമസ് പറഞ്ഞു.
മികച്ച സാമ്പത്തിക പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ഏജീസ് ഫെഡറൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 270% സോൾവൻസി അനുപാതത്തോടെ സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിൽ മുൻനിരയിലെത്തി. നടപ്പുവർഷം ഒക്ടോബർ വരെ വ്യക്തിഗത എ.പി.ഇയിൽ 13% വാർഷിക വളർച്ചയും, സാമ്പത്തിക വർഷത്തിൽ 100% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതവും രേഖപ്പെടുത്തി.
ഡിജിറ്റൽ പ്രവേശനക്ഷമതയും ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് വിതരണ മാതൃകയിലൂടെ വിപണി വികസിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |