SignIn
Kerala Kaumudi Online
Thursday, 17 September 2026 2.19 AM IST

'കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്‌സിന്‍ മൂലം നടക്കാന്‍ പോവുന്നത്': റഷ്യയുടെ കൊവിഡ് വാക്സിനെ കുറിച്ച് സംവിധായകന്‍

covid-vaccine

ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് കൊവിഡ് വാക്സിൻ. ഇപ്പോഴിതാ കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിന്‍ പ്രഖ്യാപിച്ചു.

എന്നാൽ റഷ്യന്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയടക്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യു.എന്‍ ആരോഗ്യ ഏജന്‍സി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

'തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്.' വാക്സിൻ പ്രഖ്യാപിച്ച വാർത്തയ്ക്ക് പിന്നാലെ സംവിധായകൻ ഒമർ ലുലു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഇപ്പോള്‍ Russia വികസിപ്പിച്ച കോവിഡ് വാക്‌സിന് എതിരേ WHO സംസാരിച്ച് തുടങ്ങി കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്‌സിന്‍ മൂലം നടക്കാന്‍ പോവുന്നത്. ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം WHO റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്. പക്ഷേ എന്റെ സംശയം ഇതാണ് 'ഈ WHO കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം WHO കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHO, RUSSIAN, VACCINE, OMAR, LULU, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY