തിരുവനന്തപുരും: കേരളത്തിൽ കൊവിഡ് രൂക്ഷമായതോടെ നിരവധി പ്രതിരോധ മാർഗങ്ങളും മുൻകരുതലുമാണ് സർക്കാർ കൊണ്ടു വന്നത്. കൊവിഡ് പകരാതിരിക്കാനുളള ഏറ്റവും എളുപ്പ മാർഗം സാമൂഹിക അകലം പാലിക്കുകയെന്നതാണ്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ കേരളത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് കാണാൻ കഴിയുന്നത്. കേരളത്തിലെ ഒരു വില്ലേജ് ഓഫീസിൽ നിന്നുണ്ടായ തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുജിത്ത് കുമാർ.
വില്ലേജ് ഓഫീസിന്റെ പേര് വെളിപ്പെടുത്താതെയാണ് സുജിത്ത് തന്റെ ഫേസ്ബുക്കിൽ അനുഭവം പങ്കുവച്ചത്. നികുതി അടയ്ക്കാനായി ഓഫീസിന്റെ ജനലിന് മുന്നിൽ നിരുവധി ആളുകൾ കൂടി നിൽക്കുന്നു. സാമൂഹിക അകലം പാലിക്കാത്ത് എന്തെന്ന തന്റെ ചോദ്യം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് തീരെ ഇഷ്ടമായില്ലെന്നും സുജിത്ത് വെളിപ്പെടുത്തുന്നു. സാമൂഹിക അലകം പാലിച്ചാൽ കൃത്യ സമയത്ത് നികുതി അടയ്ക്കാൻ സാധിക്കില്ലെന്നാണ് കൂട്ടം കൂടി നിന്നവർ പറയുന്നതെന്നും ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സർക്കാർ ഓഫീസുകളിൽ പോലും കൊവിഡ് പ്രതിരോധത്തിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ചിത്രം ഉൾപ്പെടെയാണ് സുജിത്ത് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്ന് ഒരു വില്ലേജോഫീസിന്റെ പിൻവശത്തെ ജനാലകൾക്കരികിലെ ആൾക്കൂട്ടമാണ്. മുൻവശത്തെ രണ്ട് ജനാലകൾക്കരികിലും ഇതിന്റെ ഇരട്ടി ആളുകൾ ഉണ്ട്. നികുതി അടയ്ക്കലും കൈവശ സർട്ടിഫിക്കറ്റ് വാങ്ങലും വരുമാന സർട്ടിഫിക്കറ്റ് വാങ്ങലും ലൈഫ് മിഷൻ പദ്ധതിപ്രകാരം വീട് വയ്ക്കാനുള്ള വിവിധ സർട്ടിഫിക്കറ്റുകൾക്കുമായുള്ള ആൾക്കൂട്ടമാണ്. ഈ ടോക്കൺ നൽകിയത് എന്തിനാണ് ? തിരക്കൊഴിവാക്കി സാമൂഹിക അകലമൊക്കെ ഉറപ്പാകാനല്ലേ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അകത്ത് ഇരിക്കുന്ന സാറിനു തീരെ ഇഷ്ടപ്പെട്ടില്ല "എന്നാൽ പിന്നെ നിങ്ങൾ തിരക്കൊഴിവാക്കാൻ ഒരു ബുദ്ധി പറഞ്ഞു തരൂ. ഞങ്ങൾ അതുപോലെ ചെയ്യാം". എന്നാൽ പിന്നെ കുറച്ച് ബുദ്ധി ഉപദേശിച്ചിട്ട് തന്നെ കാര്യം എന്ന് കരുതിയപ്പോൾ ചുറ്റും ആളുകൾ കൂടി ബഹളത്തോട് ബഹളം. "നിങ്ങൾ അയാളോട് ഒന്നും മിണ്ടാൻ പോകണ്ട. ഇപ്പോ ചെയ്യുന്ന പണി കൂടി ചെയ്യാതാകും" സംഗതി ശരിയാണ്. പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത വിഷയമാണ് എന്നാൽ പിന്നെ ആ കൂട്ടം കൂടി നിൽക്കുന്നവരെ ഒന്ന് ബോധവത്കരിച്ചേക്കാമെന്ന് വച്ചു. അകത്ത് നിന്ന് പേരും വിളിക്കുമ്പോൾ വന്നാൽ പോരേ എന്തിനാണിവിടെ ഇങ്ങനെ കൂട്ടം കൂടി നിൽക്കുന്നത് ? നാട്ടിൽ മുഴുവൻ അസുഖമല്ലേ? നമ്മളല്ലേ ശ്രദ്ധിക്കേണ്ടത് ? എന്നൊക്കെയുള്ള ക്ലീഷേ ഡയലോഗുകൾ അടിച്ചു നോക്കി. ഒരു രക്ഷേമില്ല. അപ്പോൾ അക്കൂട്ടത്തിൽ ഒരു കക്ഷി.
" സാറേ ഞങ്ങൾ ദൂരെ മാറി നിന്നിരുന്നതാണ്. അകത്ത് നിന്ന് പേരു വിളിക്കുന്നത് ദൂരെ നിന്നാൽ കേൾക്കുകയേ ഇല്ല. ദൂരെ നിന്ന എന്റെ പേരു വിളിച്ച് കടലാസെടുത്ത് അടീൽ വച്ചു. ഇനിപ്പറ ഞാൻ ഇവിടെ നിൽക്കണോ അതോ ദൂരെ നിൽക്കണോ? കൊറോണ വന്നാൽ വരട്ടെ. ഇവിടെ നിന്നില്ലെങ്കിൽ നികുതി അടയ്ക്കാൻ പറ്റില്ല. ഇതിപ്പോ രണ്ടാമത്തെ ദിവസമാണ്."
ഇതൊരു വില്ലേജോഫീസിന്റെ മാത്രം പ്രശ്നമാണെന്ന് കരുതുന്നില്ല. ഒട്ടൂമിക്ക വില്ലേജോഫീസുകളിലും ഇതു തന്നെയാണ് സ്ഥിതി. ഇവിടെ പൊതുജനത്തിനെ ഒരു തരത്തിലും കുറ്റം പറയാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാരോഫീസുകളിലെ തിരക്ക് നിയന്ത്രിക്കാൻ അവിടത്തെ സ്റ്റാഫിനെക്കൊണ്ട് ആകില്ല എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഒന്നുകിൽ സന്നദ്ധ പ്രവർത്തകരെയോ അല്ലെങ്കിൽ പോലീസ് സംവിധാനങ്ങളെയോ ഇതിനായി ഏർപ്പെടുത്താതെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണ്.
ഇന്ന് ഒരു വില്ലേജോഫീസിന്റെ പിൻവശത്തെ ജനാലകൾക്കരികിലെ ആൾക്കൂട്ടമാണ്. മുൻവശത്തെ രണ്ട് ജനാലകൾക്കരികിലും ഇതിന്റെ ഇരട്ടി...
Posted by സുജിത് കുമാർ on Tuesday, 11 August 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |