ഓർഡനറി എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ശ്രിത ശിവദാസ്. പിന്നീട് ഒരുപിടി സിനിമകളിൽ ശ്രിത അഭിനയിച്ചു. ഇതിനിടെയായിരുന്നു ശ്രിതയുടെ വിവാഹം. 2015 ൽ പുറത്തിറങ്ങിയ റാസ്പുട്ടിൻ എന്ന ചിത്രത്തിന് ശേഷം ശ്രിത മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ശ്രിത മടങ്ങി വരികയാണ്. തിരിച്ചുവരവിൽ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമെല്ലാം ശ്രിത മനസ് തുറക്കുകയാണ്. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രിത മനസ് തുറന്നത്. "2014ൽ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല'' ശ്രിത പറയുന്നു. പിന്നീട് തമിഴിൽ സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രത്തിലൂടെ ഗംഭീര തുടക്കം ലഭിച്ചു. ചിത്രം തമിഴ്നാട്ടിൽ വലിയ ഹിറ്റായിരുന്നു. ഇതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് റിലീസ് ചെയ്തിട്ടില്ലെന്നും ശ്രിത പറഞ്ഞു. രമ്യ നമ്പീശൻ സംവിധാനം ചെയ്ത ആൽബത്തിലൂടെയായിരുന്നു ശ്രിത വീണ്ടുമെത്തിയത്. ഇപ്പോഴിതാ സിനിമയിലേക്കും മടങ്ങിയെത്തുകയാണ്. ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകനിലൂടെയാണ് മടങ്ങി വരവ്. ഗ്രിഗറി, അനുപമ പമേശ്വരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |