തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിച്ചതോടെ ഇന്നലെ 1564 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 31,270 സാമ്പിളുകൾ പരിശോധിച്ചു. ആദ്യമായാണ് ഇത്രയധികം സാമ്പിളുകൾ പരിശോധിക്കുന്നത്.
1380പേർ സമ്പർക്കരോഗികളാണ്. 98പേരുടെ ഉറവിടം വ്യക്തമല്ല.
15 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഈ മാസം 7ന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), 8ന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. തലസ്ഥാനത്താണ് ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ 434 പുതിയ കേസുകളിൽ 428 പേരും സമ്പർക്കരോഗികളാണ്.
ഇന്നലെ 766 പേർ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 25,692 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |