തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ഇന്നലെ 1968 പുതിയ കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. 1737 പേർ സമ്പർക്ക രോഗികളാണ്. 100 പേരുടെ ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.തലസ്ഥാനത്ത് 429 പുതിയ കേസുകളിൽ 394 പേരും മലപ്പുറത്ത് 356 രോഗികളിൽ 328പേരും സമ്പർക്കരോഗികളാണ്.1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഈ മാസം 15ന് മരിച്ച വടകര സ്വദേശി മോഹനൻ (68), തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), 14ന് മരിച്ച തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ (44), തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), തിരുവനന്തപുരം കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69), 16ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.
ആകെ രോഗികൾ 52199
ചികിത്സയിലുള്ളവർ 18,123
രോഗമുക്തർ 33828
മരണം 191
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |