തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി രണ്ടാം അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. ഗവ. ലാ കോളേജുകളിൽ അനുവദിച്ച അധിക സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവരെ രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി സെപ്തംബർ ആറിന് വൈകിട്ട് 5വരെ സമയമുണ്ട്. എട്ടിന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 2525300
എച്ച്.ഡി.സി ആൻഡ് ബി എം കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിലെ 2020- 21 വർഷത്തെ എച്ച്.ഡി.സി ആൻഡ് ബി എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദം അടിസ്ഥാന യോഗ്യത. ഓൺലൈൻ അപേക്ഷ സെപ്തംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.scu.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |