തൃശൂർ: കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി പ്രേമികൾ ഇന്ന് ഫേസ്ബുക്കിൽ പുലിക്കളി തത്സമയം കാണും. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിലാണ് നാലോണ നാളിൽ വൈകിട്ട് മൂന്നര മുതൽ പുലിക്കളി അരങ്ങേറുന്നത്. പുലികളും വാദ്യക്കാരുമടക്കം ഇരുപതോളം പേരാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം മടകളിൽ (വീടുകളിൽ) ചുവടു വയ്ക്കുന്നത്. ഇത് ഒരുമിപ്പിച്ച് ഒരേസമയം കാണാനാകും. വീടുകളിൽ നിന്ന് പെൺപുലികളും കുട്ടിപ്പുലികളും ഇറങ്ങുമെന്നാണ് വിവരം. ഏതൊക്കെ സ്ഥലങ്ങളിലാണ് പുലിവേഷധാരികൾ ഉണ്ടാവുക എന്നത് പുറത്ത് വിട്ടിട്ടില്ല. ആൾക്കൂട്ടത്തെ ഒഴിവാക്കാനാണിത്.
കുമ്മാട്ടികളെത്തി ചടങ്ങ് നടത്തി മടങ്ങി
തൃശൂർ : ചടങ്ങ് മുടക്കാതെ കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി. കഴിഞ്ഞ 80 വർഷത്തിലേറെയായി നടന്നു വരുന്ന കുമ്മാട്ടിക്കളിയാണ് ഇന്നലെ ചടങ്ങ് മാത്രമാക്കി ചുരുക്കിയത്. മൂന്നോണ നാളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് രണ്ട് കുമ്മാട്ടികൾ നാഗസ്വരത്തിന്റെ അകമ്പടിയോടെ പനമുക്കുംമ്പിള്ളി ക്ഷേത്രത്തിന് മുന്നിൽ നിന്ന് തുടങ്ങി ക്ഷേത്രം വലംവച്ച് ചടങ്ങ് അവസാനിപ്പിച്ചു. വടക്കുംമുറി വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മാട്ടി പാട്ടും നടന്നു. പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി സന്തോഷ് കുമാർ, അനിൽകുമാർ, വിപിൻ, ശ്രജീത്ത്, സുവിൻ, സുധീർ , മോഹനൻ എന്നിവർ നേതൃത്വം നൽകി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |