തിരുവനന്തപുരം: സ്പേസ് പാർക്കിലെ ജോലിക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. വഞ്ചിയൂർ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കന്റോൺമെന്റ് എസ്.എച്ച്.ഒ ബി.എം. ഷാഫി ഇന്നലെ അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാക്കനാട് ജില്ല ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേരള ഐ.ടി ഇൻഫ്രാ സ്‌ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.എൽ) എം.ഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, പണം തട്ടൽ എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
സ്വപ്ന എയർ ഇന്ത്യയിലുൾപ്പെടെ ജോലിക്കു കയറിയത് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |