തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3082 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടക്കുന്നത് ആദ്യമായാണ്. 2844 പേർ സമ്പർക്ക രോഗികളാണ്. 189 പേരുടെ ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 2196 പേർ രോഗമുക്തി നേടി. ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് തലസ്ഥാനത്താണ് 528. കുറവ് ഇടുക്കി 39.
10 മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം ഒന്നിന് മരിച്ച കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരൻ (56), കോഴിക്കോട് മാവൂർ സ്വദേശി കമ്മുകുട്ടി (58), 2ന് മരിച്ച കണ്ണൂർ തോട്ടട സ്വദേശി ടി.പി. ജനാർദ്ദനൻ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയൻ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശി ഓമന (66), ആഗസ്റ്റ് 21ന് മരിച്ച കാസർകോട് സ്വദേശി ബീഫാത്തിമ (84), 31ന് മരിച്ച കോഴിക്കോട് മൂടാടി സ്വദേശി സൗദ (58) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.
ആകെ രോഗികൾ 87,841
ചികിത്സയിലുള്ളവർ 22,676
രോഗമുക്തർ 64,755
ആകെ മരണം 347
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |