കാഠ്മണ്ഠു: ഹിമാലയ പർവതത്തിൽ ഗുരുതരമായ ഹിമാനി ശോഷണം ഉണ്ടാകുന്നതായി നേപ്പാൾ ഗവേഷകരുടെ റിപ്പോർട്ട്. 'മദ്ധ്യഹിമാലയ നിരകളിലെ ഹിമാനികളുടെ പിൻവാങ്ങലും വനവത്കരണവും കഴിഞ്ഞ 200 വർഷങ്ങളിൽ" എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. മനാംഗ് പ്രദേശത്തെ ഗംഗപൂർണ, അന്നപൂർണ 3 എന്നീ ഹിമാനികളിലാണ് പഠനം നടത്തിയത്. വ്യാപകമായി ഹിമാലയത്തിൽ 700 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിന് ശേഷം ഇത്രയധികം മഞ്ഞുശോഷണം കണ്ടെത്തുന്നത് ആദ്യമായാണ്.
വായുമലിനീകരണവും വ്യവസായങ്ങളുമാണ് മഞ്ഞുപാളികൾ ഇല്ലാതാകാന്‍ കാരണമെന്ന് ഗവേഷകർ പറയുന്നു. നേപ്പാളിൽ വരും വർഷങ്ങളിൽ കാലാവസ്ഥാമാറ്റവും വരൾച്ചയും ഗുരുതരമാകുമെന്നും പഠന റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |