റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിലയേറിയ വസ്തുവകകളുടെ പട്ടിക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകമിപ്പോൾ. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള പെയിന്റിംഗ്, ഏറ്റവും വിലപിടിപ്പുള്ള വീട് എന്നിവയെല്ലാം സൽമാന്റെ സ്വന്തമാണത്രേ.
2015ൽ ഫ്രാൻസ് തലസ്ഥാനമായ പാരീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ആഡംബര വീട് 230 മില്യൺ ഡോളറിന് ഒരു അജ്ഞാതൻ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വീടെന്നായിരുന്നു അന്ന് ഈ ബംഗ്ലാവ് അറിയപ്പെട്ടത്. രണ്ടു വർഷങ്ങൾക്ക് ശേഷം ഈ ബംഗ്ലാവ് സ്വന്തമാക്കിയത് സൽമാൻ ആണെന്ന് റിപ്പോർട്ടുകൾ വന്നു. ഫ്രാൻസിലെയും ലക്‌സംബർഗിലെയും ഷെൽ കമ്പനികളെ ഉപയോഗിച്ച് രാജകുമാരൻ തന്റെ ഉടമസ്ഥാവകാശം ശ്രദ്ധാപൂർവം മറച്ചു പിടിക്കുകയായിരുന്നുവത്രേ. ഔദ്യോഗിക ആവശ്യത്തിനായി പാരീസിലെത്തിയപ്പോഴാണ് 50000 സ്ക്വയർ ചതുരശ്ര മീറ്ററിലുള്ള ഈ വീട് സൽമാന്റെ ശ്രദ്ധയിൽപ്പെടുന്നത്.10 ബെഡ്‌റൂമുകളുള്ള ഈ വസതിയിൽ അകത്തും പുറത്തും സ്വിമ്മിംഗ് പൂളുകളുണ്ട്. ജെയിംസ് ബോണ്ട് ചിത്രത്തിലേതിനു സമാനമായി വലി യൊരു അണ്ടർ വാട്ടർ അക്വേറിയം, സിനിമാ തിയേറ്റർ നൈറ്റ് ക്ലബ്, സ്‌ക്വാഷ് കോർട്ട് എന്നിങ്ങനെ പലതും ഈ വസതിയിലുണ്ട്.
ഇതിന് പുറമെ പാരീസിനടുത്തുള്ള 620 ഏക്കർ ലെ റൊവ്രെയ് എസ്റ്റേറ്റും ഇദ്ദേഹത്തിന് സ്വന്തമാണ്.
ലോകത്തിലെ ഏറ്റവും വലിയ വിനോദ ബോട്ടുകളിലൊന്നായ (സൂ പ്പർ യാച്ചുകൾ) സെറിൻ യാച്ചും രാജകുമാരൻ സ്വന്തമാക്കിയിട്ടുണ്ട്. 2015 ൽ റഷ്യൻ വ്യവസായി യുരി ഷെൽഫറിൽ നിന്നും 400 മില്യൺ ഡോളറിനാണ് രാജകുമാരൻ ബോട്ട് വാങ്ങിയത്. 2017ൽ ലിയാനാർഡോ ഡാവിഞ്ചിയുടെ സൃഷ്ടിയായ വിൻസി സൽവതർ എന്ന പെയിന്റിംഗ് 340 മില്യൺ ഡോളറിന് അദ്ദേഹം സ്വന്തമാക്കി. ഒരു കലാസൃ ഷ്ടിക്കു വേണ്ടി ചെലവാക്കിയ ഏറ്റവും വലിയ തുകയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |