തൃശൂർ: 155 പേർ രോഗമുക്തരായപ്പോൾ 128 പേർക്ക് കൂടി കൊവിഡ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8506 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 135 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 9048 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.
ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ
എലൈറ്റ് ക്ലസ്റ്റർ 4
ആർ.എം.എസ് ക്ലസ്റ്റർ 3
കെ.ഇ.പി.എ ക്ലസ്റ്റർ 2
വാടാനപ്പിള്ളി മത്സ്യമാർക്കറ്റ് ക്ലസ്റ്റർ 1
മറ്റ് സമ്പർക്ക കേസുകൾ 110
ആരോഗ്യ പ്രവർത്തകർ 1
ഫ്രണ്ട് ലൈൻ വർക്കർ 2
പ്രത്യേക പരിരക്ഷ വേണ്ടവർ
60 വയസിന് മുകളിൽ
11 പുരുഷന്മാർ
8 സ്ത്രീകൾ
10 വയസിന് താഴെ
5 ആൺകുട്ടികൾ
7 പെൺകുട്ടികൾ
ലുലു കൊവിഡ് സെന്റർ: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂർ: നാട്ടികയിൽ ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നാളെ വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു. ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 1400 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്.
കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിംഗ് മെഷീൻ, ബാത്ത് ടോയ്ലറ്റ്, മാലിന്യ സംസ്കരണ സംവിധാനം, ടി.വി, വൈ ഫൈ എന്നിവ സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗവ. എൻജിനിയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഇ-ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുക. 60 ഡോക്ടർമാരുടെയും 100 നഴ്സുമാരുടേയും സേവനം ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ കെ.കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, ഗീതഗോപി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |