തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലായി 71 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ 32.65 കിലോമീറ്റർ റോഡുകൾ ഉൾപ്പെടെയുള്ള 8 പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലെ കിള്ളി - ഇ.എം.എസ് അക്കാഡമി റോഡ് (16.58 കോടി രൂപ), പങ്കജകസ്തൂരി - മുളിയൂർ - കാന്തള റോഡ് (5 കോടി രൂപ), കാട്ടുവിള - ചെറുകോട് - മുക്കംപാലമൂട് റോഡ് (7.89 കോടി രൂപ)എന്നിവ ഇതിൽപ്പെടുന്നു. ഇന്ന് 12 നിയോജക മണ്ഡലങ്ങളിലെ 21 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |