കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഓഹരിയൊന്നിന് 681 രൂപ നിരക്കിലാണ് സിൽവർലേക്കിന്റെ നിക്ഷേപം. റിലയൻസ് റീട്ടെയിലിന് 4.21 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു ഇത്.
റിലയൻസ് ജിയോയിലും സിൽവർലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. റിലയൻസ് റീട്ടെയിൽ രാജ്യമെമ്പാടും വ്യാപാരശൃംഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്. 7,000 നഗരങ്ങളിൽ 11,806 സ്റ്റോറുകളാണുള്ളത്.
കർഷകരെയും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുകയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കിയും ഇന്ത്യൻ ചില്ലറവിപണിയെ സ്വാധീനിക്കുകയാണ് റിലയൻസ് റീട്ടെയിലിന്റെ പദ്ധതി. തൊഴിൽ സംരക്ഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. ചെറുകിട വ്യാപാരികളുമായി സമഗ്ര പങ്കാളിത്തം സൃഷ്ടിക്കാൻ സിൽവർലേക്കുമായുള്ള ബന്ധം കൂടുതൽ സഹായിക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
ഏകദേശം 4,000 കോടി ഡോളർ ആസ്തിയുള്ള കമ്പനിയാണ് സിൽവർലേക്ക്. എയർബൺബി, അലിബാബ, ഡെൽ ടെക്‌നോളജീസ്, ട്വിറ്റർ തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികളിലും സിൽവർലേക്കിന് നിക്ഷേപമുണ്ട്. ഫേസ്‌ബുക്കും ഗൂഗിളും ഉൾപ്പെടെ 13 കമ്പനികൾ ചേർന്ന് ജിയോയിൽ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |